Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspire Youth

“ശി​വ​ഗി​രി തീ​ർ​ഥാ​ട​നം യു​വ​ത​ല​മു​റ​യ്ക്കു പ്ര​ചോ​ദ​ന​മാ​ക​ണം‍”: ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി

ശി​​​​വ​​​​ഗി​​​​രി (​വ​​​​ർ​​​​ക്ക​​​​ല): വി​​​​ദ്യാ​​​​ഭ്യാ​​​​സം, ശു​​​​ചി​​​​ത്വം, സം​​​​ഘ​​​​ട​​​​ന, തൊ​​​​ഴി​​​​ൽ, ആ​​​​ത്മാ​​​​ഭി​​​​മാ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ പു​​​​തി​​​​യ സാ​​​​മൂ​​​​ഹ്യ​​​​ര​​​​ച​​​​ന​​​​യ്ക്കാ​​​​യി ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ​​​ഗു​​​​രു വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത ശി​​​​വ​​​​ഗി​​​​രി തീ​​​​ർ​​​​ഥാ​​​​ട​​​​നം യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്കു പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി സി.​​​​പി.​ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ. 93-ാമ​​​​ത് ശി​​​​വ​​​​ഗി​​​​രി തീ​​​​ർ​​​​ഥാ​​​​ട​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​പ​​​​തി.

യു​​​​ക്തി​​​​യെ അ​​​​ടി​​​​യ​​​​റ​ വ​​​​യ്ക്കാ​​​​തെ വി​​​​ശ്വാ​​​​സ​​​​ത്തെ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ക​​​​യും അ​​​​ന്ധ​​​​വി​​​​ശ്വാ​​​​സ​​​​ത്തെ നി​​​​രാ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും യു​​​​ക്തി​​​​സ​​​​ഹ​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ളെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്ത യോ​​​​ഗീ​​​​വ​​​​ര്യ​​​​നാ​​​​യി​​​​രു​​​​ന്നു ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ​​​​ഗു​​​​രു. ആ​​​​ത്മീ​​​​യ​​​​ത​​​​യു​​​​ടെ​​​​യും യു​​​​ക്തി​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ​​​​ന്വ​​​​യം ഗു​​​​രു​​​​വി​​​​നെ ത​​​​ന്‍റെ കാ​​​​ല​​​​ത്തു മാ​​​​ത്രം ഒ​​​​തു​​​​ങ്ങു​​​​ന്ന ഒ​​​​രു വി​​​​ശു​​​​ദ്ധ​​​​നാ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് ഭാ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​ക്കി മാ​​​​റ്റി.

സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള സേ​​​​വ​​​​നം ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ വ​​​​ലു​​​​താ​​​​ണെ​​​​ന്നും സ​​​​ഹ​​​​ജീ​​​​വി​​​​ക​​​​ളോ​​​​ടു​​​​ള്ള സ്നേ​​​​ഹ​​​​മാ​​​​ണു ഭ​​​​ക്തി​​​​യു​​​​ടെ സ​​​​ത്യ​​​​മാ​​​​യ രൂ​​​​പ​​​​മെ​​​​ന്നും ഗു​​​​രു തെ​​​​ളി​​​​യി​​​​ച്ചു.
കേ​​​​ര​​​​ളം ലോ​​​​ക​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ മ​​​​ഹ​​​​ത്താ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ആ​​​​ദി ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​രും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വു​​​​മാ​​​​ണ്. അ​​​​വ​​​​രു​​​​ടെ ത​​​​ത്വ​​​ചി​​​​ന്ത​​​​ക​​​​ൾ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യെ ഇ​​​​നി​​​​യും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കും-​​​ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

ശി​​​​വ​​​​ഗി​​​​രി മ​​​​ഠ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ​​​​ഗു​​​​രു മ​​​​ഹാ​​​​സ​​​​മാ​​​​ധി​​​​യി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും ശ്ര​​​​ദ്ധാ​​​​ഞ്ജ​​​​ലി​​​​യും അ​​​​ർ​​​​പ്പി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ൽ ശ​​​​ശി ​ത​​​​രൂ​​​​ർ എം​​​​പി ര​​​​ചി​​​​ച്ച ‘ദി ​​​​സേ​​​​ജ് ഹു ​​​​റീ ഇ​​​​മാ​​​​ജി​​​​ൻ​​​​ഡ് ഹി​​​​ന്ദു​​​​യി​​​​സം: ദി ​​​​ലൈ​​​​ഫ്, ലെ​​​​സ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ലെ​​​​ഗ​​​​സി ഓ​​​​ഫ് ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു’എ​​​​ന്ന​​​ത​​​ട​​​ക്കം നാ​​​​ല് പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​കാ​​​​ശ​​​​ന​​​വും ന​​​​ട​​​​ന്നു.

ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ർ​​​​ണ സം​​​​ഘം ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്വാ​​​​മി സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ന്ദ്ര സ​​​​ഹ​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി, മ​​​​ന്ത്രി എം.​​​​ബി.​ രാ​​​​ജേ​​​​ഷ്, ശ​​​​ശി​ ത​​​​രൂ​​​​ർ എം​​​​പി, ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ർ​​​​മ സം​​​​ഘം ട്ര​​​​സ്റ്റ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ്വാ​​​​മി ശു​​​​ഭാം​​​​ഗാ​​​​ന​​​​ന്ദ, ശി​​​​വ​​​​ഗി​​​​രി തീ​​​​ർ​​​​ഥാ​​​​ട​​​​ന സ​​​​മി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി സ്വാ​​​​മി ശാ​​​​ര​​​​ദാ​​​​ന​​​​ന്ദ, സോ​​​​ഹോ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ സ്ഥാ​​​​പ​​​​ക​​​​നും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ശ്രീ​​​​ധ​​​​ർ​​​​വെ​​​​ന്പു, ശി​​​​വ​​​​ഗി​​​​രി തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ.​​​​എ.​​​​വി.​ അ​​​​നൂ​​​​പ്, കെ.​​​​ജി. ​ബാ​​​​ബു​​​​രാ​​​​ജ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up